മാർച്ച്​ 31ന്​ മുമ്പ്​ കുതിരാനിലെ ഒരു തുരങ്കം പൂർത്തിയാക്കുമെന്ന്​ കരാർ കമ്പനി

കൊച്ചി: തൃശൂർ -പാലക്കാട്​ റൂട്ടിൽ കുതിരാനിലെ ഒരു തുരങ്കത്തി​ൻെറ നിർമാണം മാർച്ച്​ 31ന്​ മുമ്പ്​ പൂർത്തിയാക്കുമെന്ന്​ കരാർ കമ്പനി ഹൈകോടതിയിൽ അറിയിച്ചു. വലതുവശത്തെ തുരങ്കത്തി​ൻെറ നിർമാണം പൂർത്തിയാക്കി ദേശീയപാത അതോറിറ്റിക്ക് കൈമാറുമെന്നാണ്​ തൃശൂർ എക്‌സ്‌പ്രസ് വേ കമ്പനി കോടതിയെ അറിയിച്ചത്​. കുതിരാനിലെ യാത്രാദുരിതം പരിഹരിക്കാൻ തുരങ്ക നിർമാണം ഉടൻ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് ചീഫ് വിപ് കെ. രാജനും തൃശൂരിലെ കോൺഗ്രസ്​ നേതാവ്​ ഷാജി. ജെ കോടങ്കണ്ടത്തും നൽകിയ ഹരജികളിലാണ്​ കരാറുകാരുടെ വിശദീകരണം. മാർച്ച് 31ന് ഒരു തുരങ്കത്തി​ൻെറ നിർമാണം പൂർത്തിയാക്കിയാലും സുരക്ഷ പരിശോധനകൾ നടത്തിയ ശേഷമേ ഗതാഗതത്തിന്​ തുറന്ന്​ കൊടുക്കാൻ കഴിയൂവെന്നും ഇത്​ എന്നു പൂർത്തിയാകുമെന്ന് ഇപ്പോൾ പറയാനാവില്ലെന്നും ദേശീയപാത അതോറിറ്റി കോടതിയെ അറിയിച്ചു. നേരത്തേ ഹൈകോടതി നിർദേശിച്ചതനുസരിച്ച് ഐ.ഐ.ടിയിലെ സാങ്കേതിക വിദഗ്​ധനായ ഡോ. ശിവകുമാർ ബാബു കരട് റിപ്പോർട്ട് നൽകിയിട്ടുണ്ട്​. വിശദ റിപ്പോർട്ട് തയാറാക്കാൻ കൂടുതൽ പരിശോധന അനിവാര്യമാണെന്ന് അറിയിച്ചതായും ദേശീയപാത അതോറിറ്റി വ്യക്​തമാക്കി. എന്നാൽ, ഔദ്യോഗിക തിരക്കുകൾ നിമിത്തം കുതിരാനിൽ പരിശോധന നടത്താൻ കഴിയില്ലെന്ന് ഡോ. ശിവകുമാർ ബാബു ഇ -മെയിൽ മുഖേന അയച്ചതായി ഹരജിക്കാരൻ അറിയിച്ചു. കരട് റിപ്പോർട്ട് തയാറാക്കി നൽകിയെന്നും ഇതു കോടതിയിൽ സമർപ്പിക്കാമെന്നും ഈ വാദത്തെ എതിർത്തു കൊണ്ട്​ ദേശീയപാത അതോറിറ്റി അറിയിച്ചു. ഹരജിക്കാര​ൻെറ വാദത്തെ കരാർ കമ്പനിയും എതിർത്തു. കരട് റിപ്പോർട്ട് സമർപ്പിക്കാൻ ദേശീയപാത അതോറിറ്റി സമയം തേടിയതിനെ തുടർന്ന്​ ഫെബ്രുവരി 26ന്​ വീണ്ടും ഹരജികൾ പരിഗണിക്കാനായി മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.