കൊച്ചി: ഫര്‍ണിച്ചര്‍ മാനുഫാക്ചറേഴ്സ് ആൻഡ് മര്‍ച്ചന്റ്സ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ അങ്കമാലി അഡ്‌ലക്‌സ് ഇന്‍റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ 28, 29, 30 തീയതികളില്‍ 'ഫിഫെക്‌സ് -2022' രണ്ടാം എഡിഷന്‍ നടക്കും. കേരളത്തിലെ ഫര്‍ണിച്ചര്‍ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും ഉൽപന്നങ്ങള്‍ പുറത്തേക്കെത്തിക്കുക എന്നതിനോടൊപ്പം ചെറുകിട സംരംഭകര്‍ക്ക് മികച്ച പിന്തുണ നൽകാനും ലക്ഷ്യമിട്ടാണ് പ്രദർശനം സംഘടിപ്പിക്കുന്നതെന്ന് സംസ്ഥാന പ്രസിഡന്‍റ് ടോമി പുലിക്കാട്ടില്‍, ജനറല്‍ സെക്രട്ടറി ഷാജി മന്‍ഹര്‍, ട്രഷറര്‍ ബൈജു രാജേന്ദ്രന്‍ എന്നിവര്‍ അറിയിച്ചു. എക്സിബിഷനില്‍ സ്റ്റാളുകളിടുന്ന സ്ഥാപനങ്ങള്‍ക്ക് സൂക്ഷ്മ, ചെറുകിട, ഇടത്തരം മന്ത്രാലയം 80 ശതമാനം തുക ഗ്രാന്‍റായി നല്കും. കോവിഡിനുമുമ്പ് നടത്തിയ ഒന്നാം എഡിഷനില്‍ 450 സ്റ്റാളിലായി നടത്തിയ ഫര്‍ണിച്ചര്‍ എക്സിബിഷനില്‍ 300 കോടിയോളം രൂപയുടെ ബിസിനസാണ് നടന്നത്. ഈ വര്‍ഷം 400 കോടിയോളം രൂപയാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.