കൊച്ചി: ലൈഫ് മിഷൻ രണ്ടാംഘട്ട കരട് പട്ടികയുടെ ഒന്നാംഘട്ട അപ്പീൽ നൽകാനുള്ള സമയപരിധി അവസാനിക്കുമ്പോൾ ജില്ലയിൽ ലഭ്യമായത് 2464 അപ്പീലും 24 പരാതിയും. ഭൂവുടമകളായ ഭവനരഹിതരുടെ 1888 അപ്പീലാണ് ലഭിച്ചത്. ബ്ലോക്ക് പഞ്ചായത്തുകളിൽ 1855, നഗരസഭകളിൽ 29, കൊച്ചി കോർപറേഷനിൽ നാല് എന്നിങ്ങനെയാണ് അപ്പീൽ. ഭൂരഹിതരായ ഭവനരഹിതരുടെ 576 അപ്പീലാണ് ലഭിച്ചത്. ഇതിൽ നഗരസഭകളിൽ 66, കോർപറേഷൻ 23, ബ്ലോക്ക് പഞ്ചായത്തുകളിൽ 487 അപ്പീലുകൾ ലഭിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ അപ്പീലുകൾ കോതമംഗലം ബ്ലോക്കിൽനിന്നാണ്. ഭൂമി സ്വന്തമായുള്ള ഭവനരഹിതരുടെ 381 അപ്പീലും ഭൂരഹിതരും ഭവനരഹിതരുമായവരുടെ 65 അപ്പീലും ലഭ്യമായിട്ടുണ്ട്. കരട് പട്ടികയിൽ അനർഹർ കടന്നുകൂടിയിട്ടുണ്ടെന്നും ഗുണഭോക്തൃ പട്ടികയിലെ മുൻഗണനക്രമത്തിൽ ആക്ഷേപമുണ്ടെന്നും ചൂണ്ടിക്കാട്ടി 24 പരാതിയാണ് ലഭിച്ചത്. വാഴക്കുളം, വൈപ്പിൻ, ബ്ലോക്കുകളിൽനിന്നാണ് ഏറ്റവും കൂടുതൽ പരാതികൾ. ആദ്യഘട്ട അപ്പീൽ സമർപ്പിക്കാനുള്ള സമയം ജൂൺ 17ന് അവസാനിച്ചിരുന്നു. ഈ മാസം 29നകം അപ്പീലുകൾ തീർപ്പാക്കും. പഞ്ചായത്തുകളിലെ അപ്പീലുകൾ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അധ്യക്ഷനായ സമിതിയും നഗരസഭകളിലേത് നഗരസഭ സെക്രട്ടറി അധ്യക്ഷനായ സമിതിയുമാണ് തീർപ്പാക്കുന്നത്. അപ്പീലുകളും ആക്ഷേപങ്ങളും പരിഗണിച്ചശേഷം പുതിയ പട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും. ജൂലൈ എട്ടുവരെ രണ്ടാംഘട്ട അപ്പീൽ നൽകാം. ജില്ല കലക്ടർ അധ്യക്ഷനായ സമിതിയാണ് രണ്ടാംഘട്ട അപ്പീലുകൾ പരിശോധിക്കുക. തുടർന്ന്, കരട് പട്ടിക ജൂലൈ 22ന് പ്രസിദ്ധീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.