കൊച്ചി: ഏറെക്കാലത്തെ മുറവിളിക്കൊടുവിൽ എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ 23.75കോടി ചെലവിട്ട് പുതിയ എമര്‍ജൻസി ആൻഡ് ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്ക് ഒരുങ്ങുന്നു. നൂതന സംവിധാനത്തോടെയുള്ള എമര്‍ജന്‍സി കെയര്‍, ക്രിട്ടിക്കല്‍ കെയര്‍, അത്യാഹിത വിഭാഗം എന്നിവയാണ് ഈ ബ്ലോക്കില്‍ സജ്ജമാക്കുക. കേന്ദ്രസഹായത്തോടെയാണ് നിർമാണം. അത്യാഹിത വിഭാഗത്തോടനുബന്ധിച്ച് അള്‍ട്രസൗണ്ട്, സി.ടി സ്‌കാന്‍ സംവിധാനം എന്നിവയുണ്ടാകും. മുകളിലത്തെ നിലകളില്‍ ട്രോമകെയര്‍ ചികിത്സക്കുള്ള ഓപറേഷന്‍ തിയറ്ററുകള്‍, സ്‌പെഷലൈസ്ഡ് ഐ.സി.യു റൂമുകള്‍, ചെറിയ വാര്‍ഡുകള്‍ എന്നിവയുമുണ്ടാകും. അനുബന്ധമായി ഇതിനുവേണ്ട ലാബ് ടെസ്റ്റിങ് സൗകര്യവും ഉണ്ടാകും. ജില്ലയിലെ എമര്‍ജന്‍സി ട്രോമ വിഭാഗങ്ങള്‍ക്ക് നൂതന സംവിധാനമാണൊരുക്കുന്നത്. ആശുപത്രി സൂപ്രണ്ട് ഡോ. ഗണേഷ് മോഹന്‍റെ നേതൃത്വത്തില്‍ എല്ലാവിഭാഗം മേധാവികളുമായും പി.ഡബ്ല്യു.ഡി വിഭാഗവുമായും നടത്തിയ വിശദമായ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് പ്ലാൻ രൂപവത്കരിച്ചിട്ടുള്ളത്. മെഡിക്കല്‍ കോളജില്‍ 48 സെന്‍റ് സ്ഥലത്താണ് കെട്ടിടം നിര്‍മിക്കുന്നത്. അപകടത്തിൽപെട്ടും മറ്റുമായി നിരവധിപേർ നിത്യേന ആശ്രയിക്കുന്ന മെഡിക്കൽ കോളജിൽ അത്യാഹിത വിഭാഗത്തിലെ സൗകര്യങ്ങളുടെ അപര്യാപ്തത പലപ്പോഴും പ്രവർത്തനങ്ങളെ ബാധിക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.