കുമ്പളങ്ങി പഞ്ചായത്തിലെ മീന്‍ കെട്ടുകളില്‍ മീനുകള്‍ ചത്ത് പൊങ്ങിയ നിലയില്‍
പള്ളുരുത്തി: കുമ്പളങ്ങി പഞ്ചായത്തിലെ വിവിധ മത്സ്യകെട്ടുകളിൽ മീനുകൾ ചത്തുപൊങ്ങിയത് ആശങ്ക പരത്തി. തിങ്കളാഴ്ച പുലർച്ചയോടെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. സ്വകാര്യ വ്യക്തികൾ നടത്തിയിരുന്ന തെക്ക് വടക്കൂർ, ചുടുകാട് തുടങ്ങിയ ഏതാണ്ട് 200 ഏക്കറോളം വരുന്ന പാടശേഖരങ്ങളിലാണ് കാര ചെമ്മീൻ, കരിമീൻ തുടങ്ങി തനതു മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയത്.
ഏകദേശം ഒരു കോടിയുടെ നഷ്ടം കണക്കാക്കുന്നു. അടുത്ത മാസം വിളവെടുക്കാനിരിക്കെയാണ് ദുരന്തം.ഫിഷറീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സാമ്പിളുകൾ ശേഖരിച്ചു. കഴിഞ്ഞ ഞായറാഴ്ച കുമ്പളങ്ങി പഞ്ചായത്ത് വക കല്ലഞ്ചേരി കെട്ടിലും മത്സ്യങ്ങൾ കൂട്ടത്തോടെ ചത്ത് പൊങ്ങിയിരുന്നു. കുമ്പളങ്ങിയിലെ കെട്ടുകളിൽ തുടർച്ചയായി മീനുകൾ ചത്തുപൊങ്ങുന്നത് നാട്ടുകാരിലും ആശങ്ക പരത്തിയിരിക്കയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.