'ക്രാഫ്റ്റ് 2022' സമാപിച്ചു

പറവൂർ: കൈതാരം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ത്രിദിന ക്യാമ്പ് . ജില്ല പഞ്ചായത്ത് അംഗം ഷാരോൺ പനക്കൽ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി. അലക്സാണ്ടർ അധ്യക്ഷത വഹിച്ചു. സമഗ്രശിക്ഷ കേരള ജില്ല പ്രോജക്ട്​ കോഓഡിനേറ്റർ ജോസ്പേറ്റ് തേരെസ് ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. വിവിധ രംഗങ്ങളിൽ ദീർഘകാലമായി തൊഴിൽ ചെയ്ത് മാതൃക കാട്ടിയ തൊഴിലാളികളെ കേരള മിഷൻ ജില്ല കോഓഡിനേറ്റർ സജീവ് ലാൽ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ കെ.എസ്. സനീഷ് കുട്ടികൾ ക്യാമ്പിൽ നിർമിച്ച ഉൽപന്നങ്ങളുടെ വിൽപന സ്റ്റാൾ ഉദ്ഘാടനം ചെയ്തു. പറവൂർ എ.ഇ.ഒ കെ.എൻ. ലത, ബ്ലോക്ക് പഞ്ചായത്ത് അംഗം ജെൻസി തോമസ്, പ്രിൻസിപ്പൽ സി. അശോകൻ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് വി.സി. റൂബി സ്വാഗതവും പി.ടി.എ പ്രസിഡന്‍റ്​ കെ.വി. അനിൽ കുമാർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.