ഒക്ടൈന്‍ 2022 സംഘടിപ്പിച്ചു

കാലടി: ആദിശങ്കര എന്‍ജിനീയറിങ്​ കോളജില്‍ മെക്കാനിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ നാഷനല്‍ ടെക്‌നിക്കല്‍ ഫെസ്റ്റ് . വി.ബി.ജി കണ്‍സൾട്ടിങ്​ എന്‍ജിനീയറിങ്​ മാനേജിങ് പാട്ണര്‍ വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. വിവിധ എന്‍ജിനീയറിങ്​ കോളജുകളില്‍നിന്ന് ഇരുന്നൂറോളം വിദ്യാർഥികള്‍ പങ്കെടുത്തു. ബി.എം.ഡബ്ല്യു, ഡുക്കാറ്റി എന്നിവരുടെ ശില്‍പശാലയും ഉണ്ടായിരുന്നു. പ്രിന്‍സിപ്പൽ ഡോ. വി. സുരേഷ് കുമാര്‍, മെക്കാനിക്കല്‍ വിഭാഗം മേധാവി പ്രഫ. കെ.ടി. സുബ്രഹ്മണ്യന്‍, സീനിയര്‍ അസോസിയറ്റ് ഡയറക്ടര്‍ ഡോ. ജേക്കബ് ജോര്‍ജ്, പ്രഫ. എസ്. ഗൗതം എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.