പെരുമ്പാവൂര്‍: വാഴക്കുളം ബ്ലോക്ക് പഞ്ചായത്തില്‍ പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട് വസ്തുതാവിരുദ്ധ ആരോപണങ്ങള്‍ ഉന്നയിച്ച് ബഹിഷ്കരണ നാടകവുമായി യു.ഡി.എഫ്, ട്വന്‍റി20 അംഗങ്ങള്‍ രംഗത്തിറങ്ങിയിരിക്കുകയാണെന്ന് ഭരണസമിതി നേതാക്കള്‍. സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തേക്ക് മുമ്പ് നടന്ന തെരഞ്ഞെടുപ്പില്‍ സഖ്യം ചേര്‍ന്നു മത്സരിച്ചു ജയിച്ചെങ്കിലും ചില യു.ഡി.എഫ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് നാണംകെട്ട് രാജിവെക്കേണ്ടിവന്ന സഖ്യമാണ് ഇപ്പോള്‍ മറ്റൊരു രൂപത്തില്‍ രാഷ്ട്രീയ പ്രേരിത അജണ്ടയുമായി രംഗത്തെത്തിയിരിക്കുന്നത്. യു.ഡി.എഫിന്റെ അഞ്ച് അംഗങ്ങളും ട്വന്റി20യുടെ നാല് അംഗങ്ങളും ഒരുമിച്ച് ഒപ്പിട്ടു നല്‍കിയ കത്ത് ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തില്‍ അക്കാര്യങ്ങള്‍ ഉന്നയിക്കാന്‍പോലും തയാറാവാതെ ബഹിഷ്കരണം നടത്തി. അവസരവാദ കൂട്ടുകെട്ടിനെ ജനങ്ങളുടെ മുന്നില്‍ തുറന്നുകാണിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.എം. അന്‍വര്‍ അലി, വൈസ് പ്രസിഡന്‍റ് അജി ഹക്കീം, വികസനകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ അസീസ് മൂലയില്‍, അംഗങ്ങളായ സുധീര്‍ മീന്ത്രക്കല്‍, കെ.എം. സിറാജ്, ഷീജ പുളിക്കല്‍ എന്നിവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.