തിരുനാള്‍ 17 മുതൽ

കാലടി: കാലടി സെന്‍റ്​ ജോര്‍ജ് പള്ളിയില്‍ ഇടവക മധ്യസ്ഥനായ ഗീവര്‍ഗീസി‍ൻെറ തിരുനാള്‍ 17, 18, 19, 20 തീയതികളില്‍ നടക്കും. 17ന് വൈകീട്ട്​ ആറിന് അതിരൂപത വികാരി ജനറാള്‍ ഫാ. ഹോര്‍മിസ് മൈനാട്ടി തിരുനാള്‍ കൊടിയേറ്റും. 18ന് പൂര്‍ണദിന ആരാധന നടക്കും. രാവിലെ 6.30ന് കുര്‍ബാനക്ക് കാഞ്ഞൂര്‍ ഫൊറോന വികാരി ജോസഫ് കണിയാംപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും. വൈകീട്ട്​ രൂപം എഴുന്നള്ളിക്കും. 19ന് വൈകീട്ട്​ 5.30ന് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനക്ക് അതിരൂപത വികാരി ജനറാള്‍ ഫാ. ജോയി അയിനിയാടന്‍ കാര്‍മികനാകും. തുടര്‍ന്ന് പ്രദക്ഷിണം. 20ന് പ്രധാന തിരുനാള്‍ ദിനത്തില്‍ വൈകീട്ട്​ 5.30ന് തിരുനാള്‍ കുര്‍ബാനക്ക് അതിരൂപത വികാരി ജനറാള്‍ ഫാ. ജോസ് പുതിയേടത്ത് മുഖ്യകാര്‍മികത്വം വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.