കേന്ദ്ര അവഗണന: എൽ.ഡി.എഫ് പ്രക്ഷോഭം ജില്ലയിൽ 16 കേന്ദ്രങ്ങളിൽ

കൊച്ചി: കേന്ദ്ര സർക്കാറി‍ൻെറ കേരളത്തോടുള്ള അവഗണനയിലും പെട്രോൾ-ഡീസൽ ഉൽപന്നങ്ങളുടെ ദിവസേനയുള്ള വില വർധനവിലും പാചകവാതകത്തി‍ൻെറ വില ക്രമാതീതമായി വർധിപ്പിച്ചതിലും പ്രതിഷേധിച്ച് എൽ.ഡി.എഫ്​ നേതൃത്വത്തിൽ വ്യാഴാഴ്ച ജില്ലയിലെ 16 കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫിസുകൾക്ക് മുന്നിൽ പ്രതിഷേധ സമരം നടത്തുമെന്ന് കൺവീനർ ജോർജ് ഇടപ്പരത്തി അറിയിച്ചു. എറണാകുളം ബോട്ട് ജെട്ടിയിലെ ബി.എസ്​.എൻ.എൽ ഓഫിസിന് മുന്നിൽ സി.പി.എം ജില്ല സെക്രട്ടറി സി.എൻ. മോഹനൻ, തൃപ്പൂണിത്തുറയിൽ സംസ്​ഥാന സെക്രട്ടേറിയറ്റംഗം എം. സ്വരാജ്, പറവൂരിൽ സി.പി.ഐ ജില്ല സെക്രട്ടറി പി. രാജു, വൈറ്റിലയിൽ സി.എം. ദിനേശ് മണി, നെല്ലിമറ്റത്ത്​ ഗോപി കോട്ടമുറിക്കൽ, മൂവാറ്റുപുഴയിൽ ബാബു പോൾ, പെരുമ്പാവൂരിൽ എസ്​. ശർമ, കാലടിയിൽ ബാബു ജോസഫ് എന്നിവർ ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.