കൊച്ചി: ബജറ്റിൽ 14.5 കോടി രൂപ അനുവദിച്ചതോടെ കളമശ്ശേരിയിലെ കൊച്ചി കാൻസർ സെന്‍ററിന്‍റെ വികസന സ്വപ്നങ്ങൾക്ക് വീണ്ടും ചിറക് മുളക്കുന്നു. 2022-23 കാലയളവിൽ 360 കിടക്കയുള്ള കാൻസർ സെന്‍റർ കെട്ടിടത്തിന്‍റെ ഒന്നാംഘട്ടം പൂർത്തിയാകുമെന്നാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചത്. സ്ഥാപനത്തെ മധ്യകേരളത്തിലെ അപെക്സ് കാൻസർ സൻെററായി വികസിപ്പിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഫണ്ട് വകയിരുത്തിയത് ഏത് ഇനത്തിലാണെന്ന് വ്യക്തമാക്കിയിട്ടില്ല. ഏഴുലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിക്കുന്ന സെന്‍റർ പകുതിയിലേറെ പൂർത്തിയായിട്ടുണ്ട്. 390 കോടിയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് നിർമാണം പുരോഗമിക്കുന്നത്. ബജറ്റിൽ അനുവദിച്ച 14.5 കോടി മെഡിക്കൽ കോളജിൽ പ്രവര്‍ത്തിക്കുന്ന താൽക്കാലിക കാൻസർ ചികിത്സ കേന്ദ്രത്തിന്‍റെ നിത്യച്ചെലവുകൾക്കും എഴുപതോളം ജീവനക്കാരുടെ ശമ്പളത്തിനുമാകാനാണ് സാധ്യത. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് കാൻസർ ബാധിതരുടെ എണ്ണം പറഞ്ഞ് അവരുടെ ക്ഷേമത്തെക്കുറിച്ച് ബജറ്റ് പരാമർശിക്കുന്നതെന്ന് കൊച്ചി കാൻസർ സെന്‍ററിനായി പ്രവർത്തിക്കുന്ന ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മൂവ്മെന്‍റിലെ ഡോ. സനൽകുമാർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.