വികസന മുന്നേറ്റ ജാഥ 14ന്

കൊച്ചി: 'നവകേരള സൃഷ്​ടിക്കായി വീണ്ടും എൽ.ഡി.എഫ്' മുദ്രാവാക്യമുയർത്തി ബിനോയ് വിശ്വം എം.പി നയിക്കുന്ന വികസന മുന്നേറ്റജാഥ 14ന് വൈകീട്ട് അഞ്ചിന് എറണാകുളം മറൈൻ ൈഡ്രവിൽ സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ ഉദ്ഘാടനം ചെയ്യും. മന്ത്രി ഇ.പി. ജയരാജൻ, എൻ.സി.പി സംസ്ഥാന പ്രസിഡൻറ് ടി.പി. പീതാംബരൻ എന്നിവർ പങ്കെടുക്കും. 14ന് ഉദ്ഘാടനം ചെയ്യുന്ന ജാഥ 15ന് രാവിലെ 10ന്​ ഞാറക്കൽ, 11ന് പറവൂർ, വൈകീട്ട്​ നാലിന് മുപ്പത്തടം, അഞ്ചിന് ആലുവ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം ആറിന് അങ്കമാലിയിൽ സമാപിക്കും. 16ന് രാവിലെ 10ന് പെരുമ്പാവൂർ, 11ന് കോലഞ്ചേരി, നാലിന് പിറവം, അഞ്ചിന് മൂവാറ്റുപുഴ സ്വീകരണങ്ങൾക്കുശേഷം ആറിന് കോതമംഗലത്ത് സമാപിക്കും. എം.വി. ഗോവിന്ദൻ, പി. വസന്തം, തോമസ് ​ചാഴികാടൻ എം.പി, സാബു ജോർജ്, വർക്കല ബി. രവികുമാർ, മാത്യൂസ് ​കോലഞ്ചേരി, വി. സുരേന്ദ്രൻ പിള്ള, എം.വി. മാണി, അബ്​ദുൽ വഹാബ്, ഡോ. ഷാജി കടമല, ജോർജ് അഗസ്​റ്റ്യൻ എന്നിവർ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.