Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2021 12:04 AM GMT Updated On
date_range 13 Feb 2021 12:04 AM GMTവികസന മുന്നേറ്റ ജാഥ 14ന്
text_fieldsbookmark_border
കൊച്ചി: 'നവകേരള സൃഷ്ടിക്കായി വീണ്ടും എൽ.ഡി.എഫ്' മുദ്രാവാക്യമുയർത്തി ബിനോയ് വിശ്വം എം.പി നയിക്കുന്ന വികസന മുന്നേറ്റജാഥ 14ന് വൈകീട്ട് അഞ്ചിന് എറണാകുളം മറൈൻ ൈഡ്രവിൽ സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ ഉദ്ഘാടനം ചെയ്യും. മന്ത്രി ഇ.പി. ജയരാജൻ, എൻ.സി.പി സംസ്ഥാന പ്രസിഡൻറ് ടി.പി. പീതാംബരൻ എന്നിവർ പങ്കെടുക്കും. 14ന് ഉദ്ഘാടനം ചെയ്യുന്ന ജാഥ 15ന് രാവിലെ 10ന് ഞാറക്കൽ, 11ന് പറവൂർ, വൈകീട്ട് നാലിന് മുപ്പത്തടം, അഞ്ചിന് ആലുവ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം ആറിന് അങ്കമാലിയിൽ സമാപിക്കും. 16ന് രാവിലെ 10ന് പെരുമ്പാവൂർ, 11ന് കോലഞ്ചേരി, നാലിന് പിറവം, അഞ്ചിന് മൂവാറ്റുപുഴ സ്വീകരണങ്ങൾക്കുശേഷം ആറിന് കോതമംഗലത്ത് സമാപിക്കും. എം.വി. ഗോവിന്ദൻ, പി. വസന്തം, തോമസ് ചാഴികാടൻ എം.പി, സാബു ജോർജ്, വർക്കല ബി. രവികുമാർ, മാത്യൂസ് കോലഞ്ചേരി, വി. സുരേന്ദ്രൻ പിള്ള, എം.വി. മാണി, അബ്ദുൽ വഹാബ്, ഡോ. ഷാജി കടമല, ജോർജ് അഗസ്റ്റ്യൻ എന്നിവർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story