കരുതലായ് എറണാകുളം: സൗജന്യ സൂപ്പർ സ്​പെഷാലിറ്റി ക്യാമ്പ് 13ന്​

കൊച്ചി: ഞായറാഴ്ച കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന 'കരുതലായ് എറണാകുളം' സൗജന്യ സൂപ്പർ സ്​പെഷാലിറ്റി ക്യാമ്പിൽ പങ്കെടുക്കുന്ന ഡയാലിസിസ് രോഗികളിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 250 ആളുകൾക്ക് ഒരു വർഷത്തേക്ക് 20 ഡയാലിസിസ് സൗജന്യമായി ഒരുക്കിയിട്ടുണ്ടെന്ന് ടി.ജെ. വിനോദ് എം.എൽ.എ അറിയിച്ചു. 750 രൂപ നിരക്കിൽ ലഭ്യമാവുന്ന ആശുപത്രികളിൽ ഡയാലിസിസ് ചെയ്യുന്ന രോഗികൾക്കാണ്​ ഈ സൗകര്യം ലഭ്യമാവുക. തുക ആശുപത്രികളിലേക്ക് കൈമാറും. ഡയാലിസിസ് രോഗികൾക്ക് രജിസ്റ്റർ ചെയ്യാൻ ക്യാമ്പിൽ പ്രത്യേകം കൗണ്ടർ സജ്ജീകരിക്കും. തുടർചികിത്സ സംവിധാനങ്ങൾ ഉറപ്പാക്കുന്ന 'കരുതലായ് എറണാകുളം' സൂപ്പർ സ്​പെഷാലിറ്റി മെഡിക്കൽ ക്യാമ്പിന്‍റെ പ്രീ രജിസ്‌ട്രേഷൻ നടക്കുകയാണ്. കോവിഡാനന്തര ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക്​ പ്രത്യേക ചികിത്സ സൗകര്യങ്ങൾ ലഭ്യമാവും. ബൂസ്റ്റർ ഡോസ് അടക്കം കോവിഡ് പ്രതിരോധ വാക്‌സിനുകൾ സൗജന്യമായി ലഭിക്കും. ഞായറാഴ്ച രാവിലെ ഏഴ് മുതൽ സ്പോട്ട് രജിസ്‌ട്രേഷനുള്ള സൗകര്യം ക്യാമ്പിൽ ലഭ്യമാണെന്നും എം.എൽ.എ പറഞ്ഞു. ഫോൺ: 8921260948, 9645422130, 9447063960.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.