മെഗാ മെഡിക്കൽ ക്യാമ്പ് രജിസ്ട്രേഷൻ 12 വരെ

കളമശ്ശേരി: മന്ത്രി പി. രാജീവി‍ൻെറ നേതൃത്വത്തിൽ കളമശ്ശേരി നിയമസഭ മണ്ഡലം അടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന സൂപ്പർ സ്പെഷാലിറ്റി മെഗാ മെഡിക്കൽ ക്യാമ്പ് 'ഒപ്പം' രജിസ്ട്രേഷൻ 12 വരെ തുടരും. 20ന് കളമശ്ശേരി ഗവ.പോളിടെക്നിക്ക് കോളജിലാണ് ക്യാമ്പ് . ഇതിനകം വീടുകളിൽ എത്തിച്ചിട്ടുള്ള രജിസ്ട്രേഷൻ ഫോം പൂരിപ്പിച്ച് എം.എൽ.എ ഓഫിസിൽ ഈ തീയതിക്കകം നൽകണം. ഓൺലൈനായി രജിസ്റ്റർ ചെയ്യാനുള്ള സൗകര്യവും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പി. രാജീവ് അറിയിച്ചു. നോട്ടീസിലും പ്രചാരണ ബോർഡുകളിലുമുള്ള ക്യു.ആർ. കോഡ് സ്കാൻ ചെയ്തും വെബ്സൈറ്റിലൂടെയും രജിസ്റ്റർ ചെയ്യാം. അലോപ്പതി ചികിത്സ രംഗത്തെ ജനറൽ, സ്പെഷാലിറ്റി - സൂപ്പർ സ്പെഷാലിറ്റി എന്നിവയിലും ആയുർവേദം, ഹോമിയോ വിഭാഗങ്ങളിലുമുള്ള ചികിത്സ സൗകര്യം ഈ ക്യാമ്പിൽ ഉണ്ടാകും. ജില്ലയിലെ പ്രധാന സർക്കാർ സ്വകാര്യ ആശുപത്രികളിലെ എല്ലാ വിഭാഗത്തിലുമുള്ള ഡോക്ടർമാർ ക്യാമ്പിൽ എത്തുന്നവരെ പരിശോധിച്ച് ചികിത്സ നിശ്ചയിക്കും. അർബുദരോഗ നിർണയ ക്യാമ്പും ഇതോടൊപ്പം നടക്കുന്നു. ശസ്ത്രക്രിയ സൗകര്യവും അർഹതപ്പെട്ടവർക്ക് സൗജന്യമായി ലഭ്യമാക്കുന്നതാണ്. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് തിമിര ശസ്ത്രക്രിയയും കണ്ണടയും സൗജന്യമായി ലഭ്യമാക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.