സുരക്ഷ അവാർഡ് വിതരണം 11ന്

കൊച്ചി: നാഷനൽ സേഫ്റ്റി കൗൺസിൽ കേരള ഘടകം പ്രഖ്യാപിച്ച വിവിധ സുരക്ഷ അവാർഡുകൾ ഈ മാസം 11ന്​ വൈകീട്ട്​ മൂന്നിന് സുരക്ഷ സമിതി കേരള ഘടകത്തിന്‍റെ ഇരുമ്പനം കേന്ദ്രത്തിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ വിതരണം ചെയ്യുമെന്ന്​ സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ശ്രേഷ്ഠ സുരക്ഷ പുരസ്‌കാരവും സുരക്ഷ പുരസ്‌കാരവും മികച്ച സുരക്ഷ പ്രകടനം കാഴ്ചവെച്ച വ്യവസായങ്ങൾക്കു വേണ്ടിയുള്ളതാണ്. ഇതിനൊപ്പം സ്കൂൾ, കോളജ് വിദ്യാർഥികൾ, വ്യവസായങ്ങൾ, വ്യക്തികൾ, ഗ്രൂപ്, പൊതുജനങ്ങൾ, മാധ്യമങ്ങൾ, ആശുപത്രികൾ, ഹോട്ടലുകൾ, അപ്പാർട്മെന്റുകൾ എന്നിവക്കായി 23 മത്സരങ്ങൾ നടത്തിയാണ്​ പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചത്​. അവാർഡ്​ ജേതാക്കളായ വ്യക്തികളും സ്ഥാപനങ്ങളുമടക്കമുള്ള 42 പേർക്കുള്ള പുരസ്കാരങ്ങളാണ് വിതരണം ചെയ്യുകയെന്ന് ഓണററി സെക്രട്ടറി ഡോ. വി.എം. രമേശ്, എക്​സിക്യൂട്ടിവ്​ കമ്മിറ്റി മെംബർ ജയകുമാർ എന്നിവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.