ഐശ്വര്യ കേരളയാത്ര ഫെബ്രു. 11, 12 തീയതികളിൽ ജില്ലയിൽ

കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര ഫെബ്രുവരി 11, 12 തീയതികളിൽ ജില്ലയിലെത്തും. ജില്ലയിലെ 10 നിയോജക മണ്ഡലങ്ങളിലാണ് ജാഥപര്യടനം നടത്തുന്നത്. ഫെബ്രുവരി 11ന് വൈകീട്ട് എറണാകുളം മറൈൻഡ്രൈവ്​ ഹെലിപ്പാഡിലാണ് പൊതുസമ്മേളനം. വൈപ്പിൻ, കൊച്ചി, തൃക്കാക്കര, എറണാകുളം നിയോജക മണ്ഡലങ്ങളിലെ പ്രവർത്തകർ ജാഥകളായി സമ്മേളനസ്ഥലത്തെത്തും. രണ്ടാം ദിവസത്തെ പൊതുസമ്മേളനം കോതമംഗലത്ത് നടക്കും. ഓരോ നിയോജക മണ്ഡലത്തിലെയും പര്യടനപരിപാടിയുടെ ഉത്തരവാദിത്തം എം.പിമാരും എം.എൽ.എമാരും ഏറ്റെടുത്തു. ഐശ്വര്യകേരള യാത്രക്ക് മുന്നോടിയായുള്ള നിയോജക മണ്ഡലം യു.ഡി.എഫ് യോഗങ്ങൾ ഫെബ്രുവരി ഒന്ന്, രണ്ട്, മൂന്ന് തീയതികളിലായി നടക്കും. യു.ഡി.എഫ് ജില്ല ചെയർമാൻ ഡൊമിനിക് പ്രസ​േൻറഷൻ അധ്യക്ഷത വഹിച്ചു. കളമശ്ശേരിയിലെ കാൻസർ ആശുപത്രിയുടെ നിർമാണം നിർത്തിവെച്ച സർക്കാർ നടപടിയിൽ യോഗം പ്രതിഷേധിച്ചു. നിർമാണത്തിലെ അഴിമതിക്കെതിരെ സമരം നടത്താനും തീരുമാനിച്ചു. എം.പിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ് എം.എൽ.എ, എം.എൽ.എമാരായ അൻവർ സാദത്ത്, റോജി എം. ജോൺ, എൽദോസ് കുന്നപ്പള്ളി, യു.ഡി.എഫ് നേതാക്കളായ കെ. ബാബു, കെ.പി. ധനപാലൻ, വി.ജെ. പൗലോസ്, അബ്​ദുൽ മജീദ്, അബ്​ദുൽ മുത്തലിബ്, എൻ. വേണുഗോപാൽ, ജില്ല കൺവീനർ ഷിബു തെക്കുംപുറം, ജോർജ് സ്​റ്റീഫൻ, പി. രാജേഷ്, ഇ.എം. മൈക്കിൾ, രാജു പാണാലിക്കൽ, ജെ.വി. ഭട്ട്, പ്രസാദ് തൊടിയിൽ, ദീപ്തി മേരി വർഗീസ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.