കൊച്ചി: വിലക്കയറ്റമുക്ത ഇന്ത്യ എന്ന മുദ്രാവാക്യമുയർത്തി എ.ഐ.സി.സി ആഹ്വാനപ്രകാരം ഇന്ധന പാചകവാതക വിലവർധനയിൽ ജില്ലയിൽ 1001 കേന്ദ്രങ്ങളിൽ വീട്ടുപടിക്കൽ സത്യഗ്രഹം നടന്നു. എല്ലാ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെയും നേതൃത്വത്തിൽ പത്ത് കേന്ദ്രങ്ങളിൽ വീതമാണ് സമരം നടന്നത്. കോൺഗ്രസ് പ്രവർത്തകർ കുടുംബസമേതം വീടുകൾക്ക് മുന്നിലും പൊതുനിരത്തിലും സത്യഗ്രഹമിരുന്നു. എറണാകുളം ഡി.സി.സി ഓഫിസിന് മുന്നിൽ നടന്ന ജില്ലതല സമരം യു.ഡി.എഫ് ജില്ല ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ ഉദ്‌ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.