ലക്ഷദ്വീപിൽ സി.എസ്.എൽ വെള്ളിയാഴ്ച മുതൽ

കൊച്ചി: ലക്ഷദ്വീപിലെ ചെത്ത്​ലത്തിൽ സെവൻസ് ഫ്ലഡ്​ലിറ്റ് ഫുട്ബാൾ ടൂർണമെന്‍റ്​ സി.എസ്.എൽ വെള്ളിയാഴ്ച ആരംഭിക്കും. സാമൂഹിക സാംസ്കാരിക സംഘടനയായ ഫെനിക്സ് ആർട്സ് ആൻഡ് സ്പോർട്സ് അസോസിയേഷന്‍റെ നേതൃത്വത്തിൽ എ.പി.ജെ അബ്ദുൽ കലാം സീനിയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലാണ് മത്സരങ്ങൾ. വിജയികൾക്ക് 50,000 രൂപ കാഷ് പ്രൈസും ട്രോഫിയും സമ്മാനിക്കും. ചെത്ത്​ലത്തിൽ നിന്നുള്ള 14 ടീമും മറ്റ് ദ്വീപുകളിലെ 12 ടീമും പ​ങ്കെടുക്കും. ലക്ഷദ്വീപിലെ ആദ്യ സെവൻസ് ഫ്ലഡ്​ലിറ്റ് ഫുട്ബാൾ ടൂർണമെന്‍റാണിതെന്ന്​ സംഘാടകർ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.