മട്ടാഞ്ചേരി: 10 ചിത്രകാരന്മാരുടെ കൂട്ടായ്മയിൽ 'ടെൻ ഷെയ്ഡ്സ്' ചിത്രപ്രദർശനം തുടങ്ങി. മട്ടാഞ്ചേരി നിർവാണ ആർട്ട് ഗാലറിയിലാണ് കോവിഡുകാല ചിത്രരചനകളുമായി അഞ്ച് യുവതികളടക്കം 10 ചിത്രകാരന്മാർ ഒത്തുചേർന്ന് പ്രദർശനമൊരുക്കിയത്. സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ, ശൈശവകാല ഓർമകൾ, പ്രകൃതി തുടങ്ങിയ വിഷയങ്ങളുമായി 40 ഓളം ചിത്രങ്ങളാണ് പ്രദർശനത്തിന് ഒരുക്കിയത്. പേപ്പർ, മിക്സഡ് മീഡിയ, ന്യൂമീഡിയ എന്നിവയിൽ ഓയിൽ കളർ, അക്രിലിക്, ജലച്ചായം എന്നിവ ഉപയോഗിച്ചാണ് രചനകൾ നടത്തിയിരിക്കുന്നത്. സത്യ എസ്. ഷേണായ്, ബബിത ഭാസ്കർ, ജസീല ലുലു, അനില ഫെബ്ജസ്, വിനീത വിവേകാനന്ദൻ, സിവിൻ വത്സൻ, പി.വി. രഞ്ജിത്ത്, കാളിപദസെൻ, രാജീവ് പിതാംബരൻ, രമണൻ വാസുദേവൻ എന്നിവരുടേതാണ് ചിത്രങ്ങൾ. ഈ മാസം 14വരെയാണ് പ്രദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.