കൊച്ചി: കെ-റെയിലുമായി ജനങ്ങളെ വെല്ലുവിളിക്കുന്ന പിണറായി വിജയനുള്ള ഷോക്ക് ട്രീറ്റ്മൻെറായി തൃക്കാക്കര തെരഞ്ഞെടുപ്പിനെ മാറ്റണമെന്ന് കെ.പി.സി.സി മുൻ പ്രസിഡൻറ് വി.എം. സുധീരൻ പറഞ്ഞു. കെ.എസ്.ആർ.ടി.സിയെ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാത്തവരാണ് കെ- റെയിൽ നടപ്പാക്കാൻ നോക്കുന്നത്. മൂലമ്പിള്ളിയിലെ 320 കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ പറ്റിയിട്ടില്ല. ഇവർ കെ -റെയിലിനായി 20,000 കുടുംബങ്ങളെ പുനരധിവസിപ്പിക്കുമെന്ന് പറയുന്നതിൽ കാപട്യമാണെന്നും അദ്ദേഹം പറഞ്ഞു. പാലാരിവട്ടത്ത് യു.ഡി.എഫ് സെൻട്രൽ ഇലക്ഷൻ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.ടി. തോമസ് ഉയർത്തിയ മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്‍റെയും ജനപക്ഷ രാഷ്ട്രീയത്തിന്‍റെയും സന്ദേശ വാഹകയാവാൻ ഉമക്ക് സാധിക്കും. ഇടതുപക്ഷം മൂല്യങ്ങൾ കൈവിട്ട് അവസരവാദപരമായി മുന്നോട്ട് പോകുമ്പോൾ ഉമ തോമസ് അതിനെതിരായ തിരുത്തൽ ശക്തിയായി മാറുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എം.പിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, ജെബി മേത്തർ, ടി.ജെ. വിനോദ് എം.എൽ.എ, ഷിബു തെക്കുംപുറം, നേതാക്കളായ മുഹമ്മദ് ഷിയാസ്, ഡൊമിനിക് പ്രസന്‍റേഷൻ, ജയ്സൺ ജോസഫ്, അബ്ദുൽ മുത്തലിബ്, കെ.പി. ധനപാലൻ, ദീപ്തി മേരി വർഗീസ്, ജോസഫ് അലക്സ്, പി.കെ. ജലീൽ, നൗഷാദ് പല്ലച്ചി, ജോഷി പള്ളൻ എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.