യാത്രയയപ്പ് സമ്മേളനം

പള്ളുരുത്തി: ശ്രീധർമ പരിപാലന യോഗത്തിനു കീഴിലുള്ള വിദ്യാലയങ്ങളിൽനിന്ന്​ വിരമിക്കുന്ന അധ്യാപകർക്ക് ആദരവും യാത്രയയപ്പും നൽകി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. യോഗം പ്രസിഡന്‍റ്​ സി.ജി. പ്രതാപൻ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ എ.കെ. സന്തോഷ് ആദരവ് സമർപ്പിച്ചു. കെ.എം. തിലകൻ, കെ.ജി. മുരളീധരൻ, കെ.വി. സരസൻ, പി.കെ. ബാബു, പ്രിൻസിപ്പൽമാരായ ബിജു ഈപ്പൻ, ബി. കൃഷ്ണ ഗീതി, പ്രധാനാധ്യാപകരായ എസ്.ആർ. ശ്രീദേവി, കെ.കെ. സീമ, സി. രത്നകല, ബിന്ദു രാഘവൻ എന്നിവർ സംസാരിച്ചു. ദേവസ്വം മാനേജർ കെ.ആർ. വിദ്യാനാഥ് സ്വാഗതവും ഷിജു ചിറ്റേപ്പിള്ളി നന്ദിയും പറഞ്ഞു. ചിത്രം: ശ്രീധർമ പരിപാലന യോഗത്തിനു കീഴിലുള്ള വിദ്യാലയങ്ങളിൽനിന്ന്​ വിരമിക്കുന്ന അധ്യാപകർക്കുള്ള പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.