കൊച്ചിയിലെ എഴുത്തുകാരുടെ ഒത്തുചേരൽ രണ്ട് തലമുറകളുടെ സംഗമവേദിയായി

മട്ടാഞ്ചേരി: കരുവേലിപ്പടി ടാഗോർ ലൈബ്രറിയിൽ ടാഗോർ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ രബീന്ദ്രനാഥ് ടാഗോർ ജന്മദിനാഘോഷത്തോടനുബന്ധിച്ച് കൊച്ചിയിലെ എഴുത്തുകാരുടെ ഒത്തുചേരൽ സംഘടിപ്പിച്ചു. കഥ, കവിത, നോവൽ, ആത്മകഥ, ജീവചരിത്രം, യാത്രവിവരണം, ചരിത്രം, സംസ്കാരം, സംഗീതം എന്നിങ്ങനെ വിവിധ സാഹിത്യ മേഖലകളിൽ പ്രവർത്തിക്കുന്ന നാൽപതോളം എഴുത്തുകാർ ഒത്തുചേർന്നപ്പോൾ രണ്ട് തലമുറകളുടെ സംഗമവേദി കൂടിയായി. മുൻ എം.എൽ.എയും, നാടകകൃത്തുമായ ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്‌തു. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവായ കൊങ്കണി സാഹിത്യകാരൻ ആർ.എസ്. ഭാസ്‌കർ മുഖ്യപ്രഭാഷണം നടത്തി. മുതിർന്ന തലമുറയിലെ രാജം ടീച്ചർ, അബ്ദുല്ല മട്ടാഞ്ചേരി, പള്ളുരുത്തി സുബൈർ, എം.എം. സലിം, ജേർളി മാസ്റ്റർ, ജെ. സേവ്യർ, ഹസൻ നാസർ, സമദ് പനയപ്പിള്ളി, പി.എ. ഹംസക്കോയ, എൻ.കെ.എം. ഷരീഫ്, ഷരീഫ് അലി സർ തുടങ്ങി പുതിയ തലമുറയിലെ നമി ഷാജു, റോബിൻ പള്ളുരുത്തി, നസീറ നൗഷാദ്, ഷീജ പടിപ്പുരക്കൽ, സൈറ റഷീദ് എന്നിവർ അവരവരുടെ സാഹിത്യ സംഭാവനകൾ പരിചയപ്പെടുത്തി. ടാഗോർ സാഹിത്യവേദി പ്രസിഡന്റ് സീന മാധവൻ അധ്യക്ഷത വഹിച്ചു. സാഹിത്യവേദി സെക്രട്ടറി പി.പി. ജയപ്രകാശ് സ്വാഗതവും ജോയന്റ് സെക്രട്ടറി ഷഹീർ അലി നന്ദിയും പറഞ്ഞു. ചിത്രം: കൊച്ചിയിലെ എഴുത്തുകാരുടെ സംഗമം ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.