പാചകവാതക വില വർധനയിൽ പ്രതിഷേധം

മട്ടാഞ്ചേരി: പാചകവാതക വില വർധനയിൽ സിലിണ്ടറിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു. പനയപ്പിള്ളി യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ പരിപാടി ഡി.സി.സി അംഗം എം.എ. മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ്​ അഷ്ക്കർ ബാബു അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ്​ പി.എം. അസ്​ലം, യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്‍റ്​ ഇജാസ് നിസ്താർ, സെക്രട്ടറി അസദുല്ല ഹസിം, എം.യു. ഹാരിസ്, ടി.എം. റിഫാസ്, ലൈല കബീർ, ടി.എ. അനസ്, സുനിത ഷമീർ, ജാസ്മി എന്നിവർ സംസാരിച്ചു. ചിത്രം: യൂത്ത് ​കോൺഗ്രസ്​ നേതൃത്വത്തിൽ പാചകവാതക സിലിണ്ടറിൽ റീത്ത് വെച്ച് പ്രതിഷേധിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.