ബസ് ജീവനക്കാരൻ മോശമായി പെരുമാറിയതായി പരാതി

കാക്കനാട്: കാർ ഡ്രൈവറോട് മോശമായി പെരുമാറിയതിന് ബസ് ജീവനക്കാരനെതിരെ പരാതി. എറണാകുളം തേവര റൂട്ടിലോടുന്ന ബസിലെ ജീവനക്കാരനായ മുനീറിനെതിരെയാണ് കാർ ഡ്രൈവർ തൃക്കാക്കര പൊലീസിൽ പരാതി നൽകിയത്. തൃക്കാക്കര സ്വദേശിയായ നജീബ് വെള്ളക്കലിനാണ് സ്വകാര്യ ബസ് ജീവനക്കാരിൽനിന്ന് മോശം പെരുമാറ്റമുണ്ടായത്. കാക്കനാട് നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന നജീബിന്‍റെ കാറിന്‍റെ പുറകിലുണ്ടായിരുന്ന ബസ് അമിതവേഗത്തിൽ അപകടകരമായ രീതിയിൽ ഓവർടേക്ക് ചെയ്യുകയായിരുന്നു. തുടർന്ന് മുനീർ അപമര്യാദയായി സംസാരിക്കുകയും ചെയ്തെന്നും പരാതിയിലുണ്ട്. പരാതി സ്വീകരിച്ച പൊലീസ് അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.