അഴകിയ കാവ് ഭൂമി: കോടതിവിധി നടപ്പാക്കണമെന്ന് സംരക്ഷണസമിതി

കൊച്ചി: പള്ളുരുത്തി അഴകിയ കാവ് ക്ഷേത്രഭൂമി സംബന്ധിച്ച കേസിലെ കോടതിവിധി നടപ്പാക്കണമെന്ന് ക്ഷേത്രഭൂമി സംരക്ഷണ സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നിലവിൽ 9.45 ഏക്കർ ഭൂമിയാണ് ക്ഷേത്രത്തിന്‍റെ കൈവശമുള്ളത്. കൈയേറ്റ മാഫിയ കൈവെച്ചുതുടങ്ങിയതോടെയാണ് സംരക്ഷണ സമിതി രൂപവത്​കരിച്ച് കോടതിയിൽ കേസ് നൽകിയത്. ഏപ്രിൽ എട്ടിലെ വിധിപ്രകാരം നാലുമാസത്തിനുള്ളിൽ റവന്യൂ രേഖകളിൽ നിയമമനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തി തീരുമാനമെടുക്കാൻ റവന്യൂ അധികൃതർ നിർദേശം നൽകി. ഇക്കാര്യത്തിൽ ജില്ലയിലെ സംഘ്​പരിവാർ സംഘടനകൾ നിശ്ശബ്ദരായിരുന്നുവെന്നും ഇവർ ആരോപിച്ചു. സംരക്ഷണ സമിതി സെക്രട്ടറി പി.സി. ഉണ്ണികൃഷ്ണൻ, സുരേഷ് പടക്കാറ, ആനന്ദ്, വാസു, കൃഷ്ണകുമാർ, ഷൈൻ, ബാബു തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.