കൊച്ചി: സന്തോഷ് ട്രോഫി നേടിയ ടീമിലെ താരങ്ങളായ സോയല്‍ ജോഷി, ബിബിന്‍ അജയന്‍, അജയ് അലക്‌സ് എന്നിവരെ ഗോള്‍ഡന്‍ ത്രെഡ്‌സ് എഫ്.സിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. ഈ സീസണില്‍ കേരള പ്രീമിയര്‍ ലീഗ് കിരീടം നേടിയ ഗോള്‍ഡന്‍ ത്രെഡ്‌സ് ടീമിലെ അംഗങ്ങളായിരുന്നു ഇവർ. കടവന്ത്ര റീജനല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ നടന്ന ചടങ്ങില്‍ മുന്‍ ദേശീയ പരിശീലകന്‍ ടി.കെ. ചാത്തുണ്ണി താരങ്ങള്‍ക്ക് ക്ലബിന്റെ ഉപഹാരം സമ്മാനിച്ചു. ടീം ഉടമ എസ്.എസ്. നൗഷാദ് അധ്യക്ഷത വഹിച്ചു. ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി.വി. ശ്രീനിജന്‍ എം.എല്‍.എ, കെ.എഫ്.എ വൈസ് പ്രസിഡന്റ് പി. പൗലോസ്, ജില്ല ഫുട്‌ബാള്‍ അസോസിയേഷന്‍ സെക്രട്ടറി എസ്. രാമചന്ദ്രന്‍, കമന്റേറ്റര്‍ ഷൈജു ദാമോദരന്‍, ഗോള്‍ഡന്‍ ത്രെഡ്‌സ് പരിശീലകന്‍ സോളി സേവ്യര്‍, ടീം മാനേജര്‍ കെ. അഭിജിത്ത്, വി.പി. ചന്ദ്രന്‍, കെ. ഗോകുലന്‍, കെ.കെ. മുരളീധരന്‍, അല്‍ഫോണ്‍സ് ജോഷി, ബിജു ചൂളക്കല്‍, ഗോള്‍ഡന്‍ ത്രെഡ്‌സ് താരങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. EC Golden Threads FC -സന്തോഷ് ട്രോഫി നേടിയ ടീമിലെ താരങ്ങളായ സോയല്‍ ജോഷി, ബിബിന്‍ അജയന്‍, അജയ് അലക്‌സ് എന്നിവർക്ക് ഗോള്‍ഡന്‍ ത്രെഡ്‌സ് എഫ്.സി നൽകിയ സ്വീകരണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.