അമോണിയ ചോർന്നത് പരിഭ്രാന്തി പരത്തി

മട്ടാഞ്ചേരി: സമുദ്രോൽപന്ന സംസ്കരണ ശാലയിൽനിന്ന്​ അമോണിയ വാതകം ചോർന്നത് പരിഭ്രാന്തി പരത്തി. കരുവേലിപ്പടി ചെമ്മീൻസ് ജങ്​ഷന് സമീപം നാഷനൽ സീ ഫുഡ് കമ്പനിയിലാണ് ചോർച്ച ഉണ്ടായത്. ജനവാസ മേഖലയിലാണ് പ്ലാൻറ് നിലകൊള്ളുന്നത്. വൈകീട്ട് ആറരയോടെ രൂക്ഷമായ ഗന്ധം സമീപത്തെ വീടുകളിൽ എത്തി തുടങ്ങിയതായാണ് പ്രദേശവാസികൾ പറയുന്നു. ചോർച്ച തുടർന്നതോടെ നാട്ടുകാർ പരിഭ്രാന്തിയിലായി. പിന്നീട് അഗ്നിരക്ഷ സേനയെത്തിയാണ് ചോർച്ച പരിഹരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.