കാക്കനാട്: എസ്.എൻ.ഡി.പി നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കണയന്നൂർ മേഖലയിലെ നേതാക്കൾ സമുദായത്തിന് മുന്നിൽ എന്നും ശകുനികളായി നിൽക്കുകയാണെന്നും സമുദായത്തിന്‍റെ ശാപമാണ് ഇവരെന്നുമായിരുന്നു വിമർശനം. കൂട്ടായ ശ്രമങ്ങൾ ഇല്ലാത്തതിനാലാണ് ജില്ലയിൽ ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനംപോലും ഇല്ലാത്തതെന്നും നടേശൻ പറഞ്ഞു. കാക്കനാട് കമ്യൂണിറ്റി ഹാളിൽ എസ്.എന്‍.ഡി.പി തൃക്കാക്കര സൗത്ത് ശാഖാമന്ദിരം മൂന്നാംഘട്ട സമര്‍പ്പണം ഉദ്ഘാടനം ചെയ്യുകയായിരുന്നു വെള്ളാപ്പള്ളി നടേശൻ. എസ്.എന്‍.ഡി.പി കണയന്നൂര്‍ യൂനിയന്‍ ചെയര്‍മാന്‍ മഹാരാജ ശിവാനന്ദന്‍ അധ്യക്ഷതവഹിച്ചു. ഉണ്ണി കാക്കനാട്, കെ.എന്‍. രാജന്‍, എം.ഡി. അഭിലാഷ്, വിനീസ് ചിറയ്ക്കപ്പടി, സി.വി. വിജയന്‍, എല്‍. സന്തോഷ്, ടി.എം. വിജയകുമാര്‍, ലാലന്‍ വിടാക്കുഴ, വി.ഡി. സുരേഷ്, സി.സി. വിജു, കെ.ബി. പ്രവീണ്‍ എന്നിവര്‍ സംസാരിച്ചു. സുബിത സുകുമാര്‍, സലില്‍ പി.വാസുദേവന്‍, സന്‍ഷ മിജു തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.