ആൽബം പ്രകാശനം

കൊച്ചി: കെ.ആർ. ഗൗരിയമ്മക്ക്​ സ്മരണാഞ്ജലി എന്ന പേരിൽ അഭിലാഷ് കോടവേലിൽ തയാറാക്കിയ ആൽബം ബുധനാഴ്ച പ്രകാശനം ചെയ്യും. ഗൗരിയമ്മയുടെ ജീവചരിത്രം അടിസ്ഥാനമാക്കി ഡോക്യുമെന്‍ററി നിർവഹിച്ച അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ആൽബം തയാറാക്കിയതെന്ന് വാർത്തസമ്മേളനത്തിൽ അഭിലാഷ് പറഞ്ഞു. കലൂർ ലെനിൻ സെന്‍ററിൽ രാവിലെ 10 30ന് നടക്കുന്ന ചടങ്ങിൽ എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ പ്രകാശനം നിർവഹിക്കും. കോഓഡിനേറ്റർ എസ്. ഹരീഷ്, പി.ആർ. സുമേരൻ തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.