കൊച്ചി: തെരഞ്ഞെടുപ്പിൽ വികസനം ചർച്ച ചെയ്യാമെന്ന വെല്ലുവിളി യു.ഡി.എഫ് ഏറ്റെടുത്തപ്പോൾ സി.പി.എം പിൻവാങ്ങിയതായി ആർ. എസ്. പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം എൻ.കെ. പ്രേമചന്ദ്രൻ എം.പി. പരസ്യമായി വർഗീയത പറയുന്ന ബി.ജെ.പിയും രഹസ്യമായി വർഗീയത പറയുന്ന സി.പി.എമ്മും രാജ്യത്തിന് ഒരേ പോലെ ആപത്കരമാണെന്നും ആർ.എസ്.പി ജില്ല നേതൃയോഗം ഉദ്ഘാടനം ചെയ്ത് പ്രേമചന്ദ്രൻ പറഞ്ഞു. ജില്ല സെക്രട്ടറി ജോർജ് സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്, മുൻ മന്ത്രി ബാബു ദിവാകരൻ, സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ കെ. റെജികുമാർ, അഡ്വ പി.ജി. പ്രസന്നകുമാർ, യു. ടി. യു. സി ജില്ല സെക്രട്ടറി കെ.ടി. വിമലൻ, അഡ്വ. ജെ. കൃഷ്ണകുമാർ, പി.ടി. സുരേഷ് ബാബു, എ. എസ്. ദേവപ്രസാദ്, പി.ഐ. സുനീർ, അഭിലാഷ് വർഗീസ്, ഷംസു മാനത്ത്, കെ.ബി. ജബ്ബാർ എന്നിവർ സംസാരിച്ചു. നിർമാണസാമഗ്രികളുടെ വിലക്കയറ്റം: ധർണ നടത്തി കൊച്ചി: കെട്ടിട നിർമാണ സാമഗ്രികളുടെ അനിയന്ത്രിത വിലക്കയറ്റം തടയണമെന്നാവശ്യപ്പെട്ട് കേരള കൺസ്ട്രക്ഷൻ മസ്ദൂർ ഫെഡറേഷൻ (എച്ച്.എം എസ് ) കാക്കനാട് കേന്ദ്ര ലേബർ ഡെപ്യൂട്ടി കമീഷണർ ഓഫിസിനുമുന്നിൽ ധർണ നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ടോമി മാത്യു ഉദ്ഘാടനം ചെയ്തു. കോവിഡിനെ തുടർന്ന് രണ്ടുവർഷം ദാരിദ്ര്യത്തിൽ ആയിരുന്ന നിർമാണ തൊഴിലാളികളെ വീണ്ടും പട്ടിണിയിലേക്ക് തള്ളിവിടുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ടോമി മാത്യു കേന്ദ്ര-സംസ്ഥാന സർക്കാറുകളോട് അഭ്യർഥിച്ചു. എച്ച്.എം.എസ് ജില്ല പ്രസിഡൻറ് വി.യു. ഹംസക്കോയ അധ്യക്ഷത വഹിച്ചു. കെ.കെ. ചന്ദ്രൻ, കെ.പി. കൃഷ്ണൻകുട്ടി, ബാബു തണ്ണിക്കോട്, സുമി ജോസഫ്, മാത്യു ഹിലാരി, ജോയ് വർഗീസ്, സി.വി. വർഗീസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.