പെരുമ്പാവൂർ: വർധിച്ചുവരുന്ന വെറുപ്പിലും വിദ്വേഷത്തിലും അധിഷ്ഠിതമായ കാമ്പയിനുകൾക്ക് തടയിടേണ്ട ബാധ്യത സംസ്ഥാന സർക്കാറിനുണ്ടെന്നും ഒന്നിന് പിറകെ ഒന്നായി സംഘ്പരിവാറും ക്രിസ്ത്യൻ തീവ്രഗ്രൂപ്പുകളും പടച്ചുവിടുന്ന മുസ്ലിംഭീതി പരത്തുന്ന വ്യാജ പ്രചാരണങ്ങൾ കേരളത്തിലെ സൗഹാർദാന്തരീക്ഷമാണ് തകർക്കുന്നതെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് നഹാസ് മാള. ഹലാൽ മുദ്രയുള്ള ഉൽപന്നങ്ങളും മുസ്ലിം കടകളും ബിസിനസ് സ്ഥാപനങ്ങളും ബഹിഷ്കരിക്കണമെന്ന പ്രചാരണം ഇപ്പോൾ ഭിന്നിപ്പിന്‍റെ ശക്തികൾ നടത്തുന്നുണ്ട്. ഇവയെ തിരിച്ചറിഞ്ഞ് ബഹിഷ്കരണാഹ്വാനങ്ങൾ സമൂഹം തള്ളിക്കളയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മേയ് അഞ്ചിന് കാസർകോട് നിന്നാരംഭിച്ച 'ഇസ്ലാമോഫോബിയ കുറ്റകൃത്യമായി പ്രഖ്യാപിക്കുക' പ്രമേയത്തിലെ യൂത്ത് കാരവന് പെരുമ്പാവൂരിൽ നൽകിയ സ്വീകരണ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സെക്രട്ടറി ഡോ. അലിഫ് ഷുക്കൂർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് പി.എൻ. നിയാസ് അധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് ദേശീയ നിർവാഹക സമിതി അംഗം ഷിബു മീരാൻ, എസ്.ഐ.ഒ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട്, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്‍റ് അബൂബക്കർ ഫാറൂഖി, കൊച്ചി സിറ്റി പ്രസിഡന്‍റ് എം.പി. ഫൈസൽ അസ്ഹരി, എസ്.ഐ.ഒ ജില്ല പ്രസിഡന്‍റ് റിസ്വാൻ പെരിങ്ങാല തുടങ്ങിയവർ സംസാരിച്ചു. കൊച്ചി സിറ്റി പ്രസിഡന്റ് മുഈസ് നദ്‌വി സ്വാഗതവും പെരുമ്പാവൂർ ഏരിയ പ്രസിഡന്റ് ഫാസിൽ റഹ്മാൻ നന്ദിയും പറഞ്ഞു. അഭിവാദ്യപ്രകടനത്തിന് ജില്ല നേതാക്കളായ അലി അക്ബർ, അജ്ഫാസ്, അബ്ദുൽ ബാസിത് എന്നിവർ നേതൃത്വം നൽകി. photo
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.