പോയാലിമല ടൂറിസം പദ്ധതി യാഥാർഥ്യമാക്കണം -സി.പി.ഐ

മൂവാറ്റുപുഴ: വിനോദസഞ്ചാര കേന്ദമാക്കാനുള്ള എല്ലാ സാധ്യതകളും ഒത്തിണങ്ങിയ പായിപ്ര ഗ്രാമപഞ്ചായത്തിലെ പോയാലിമല ടൂറിസം പദ്ധതി യാഥാർഥ്യമാക്കണമെന്ന് സി.പി.ഐ പായിപ്ര ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം ബാബു പോൾ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ, സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗം എൽദോ എബ്രാഹം, ജില്ല കമ്മിറ്റി അംഗം പി.കെ. ബാബുരാജ്, മണ്ഡലം സെക്രട്ടറി ജോളി പൊട്ടക്കൽ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറിയായി കെ.കെ. ശ്രീകാന്തിനെയും അസി. സെക്രട്ടറിയായി ഷംസ് മുഹമ്മദിനെയും തെരഞ്ഞെടുത്തു. ചിത്രം : സി.പി.ഐ പായിപ്ര ലോക്കൽ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ബാബു പോൾ ഉദ്ഘാടനം ചെയ്യുന്നു EM Mvpa 2 Cpi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.