കൊച്ചി: തീരദേശ പരിപാലനം സംബന്ധിച്ച് വേണു കമ്മിറ്റി റിപ്പോർട്ട് തീരദേശ സംരക്ഷണത്തിന് പ്രതികൂലമാകുമെന്ന് തീരദേശവാസികളുടെ ആശങ്ക. പരിസ്ഥിതി വകുപ്പ് സെക്രട്ടറി വി. വേണു അധ്യക്ഷനായ തീരദേശ പരിപാലന പദ്ധതിയെ സംബന്ധിച്ച വിദഗ്ധ സമിതി റിപ്പോർട്ടിനെതിരെയാണ് തീരദേശ മേഖലയിൽ പ്രതിഷേധം ഉയരുന്നത്. പാരിസ്ഥിതിക പ്രശ്നങ്ങളെ മറികടന്ന് വികസന പ്രവർത്തനങ്ങൾക്ക് മാത്രമാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും മത്സ്യത്തൊഴിലാളി ഐക്യവേദി നേതാവ് ചാൾസ് ജോർജ് പറഞ്ഞു. 2019ലെ തീരദേശ വിജ്ഞാപനമായി ബന്ധപ്പെട്ട് കേരളത്തിൽ രൂപവത്കരിക്കേണ്ട പരിപാലന പദ്ധതി സംബന്ധിച്ച പ്രശ്നങ്ങൾ പരിശോധിച്ച് പരിഹരിക്കുന്നതിനും തീരദേശ വികസനം പ്രോത്സാഹിപ്പിക്കുന്നതിനുമായി സംസ്ഥാന സർക്കാർ മൂന്നംഗ വിദഗ്ധ സമിതിയെ നിയോഗിച്ചത്. ഈ റിപ്പോർട്ടിലെ നിർദേശങ്ങൾ കേവലം ടൂറിസവത്കരണ നടപടികൾക്ക് ഊന്നൽ നൽകുന്നതും മത്സ്യമേഖലക്ക് പ്രതികൂലവുമായതിനാൽ അംഗീകരിക്കാനാവില്ലെന്നും ചാൾസ് ജോർജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.