ഫുട്ബാൾ ടൂർണമെന്‍റ് തുടങ്ങി

കാലടി: മേഖല റെസിഡന്‍റ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ആറാമത് ഫുട്ബാൾ ടൂർണമെന്‍റ്​ റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്‍റ് സ്റ്റീഫൻ തോട്ടപ്പിള്ളി അധ്യക്ഷത വഹിച്ചു. സൗഹൃദമത്സരത്തിൽ പൊലീസ് ടീം ​ അസോസിയേഷൻ സീനിയർ ടീമിനെ പരാജയപ്പെടുത്തി. ഐ.പി.എസ് ട്രെയിനി അരുൺ കെ. പവിത്രൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.പി. ആന്‍റണി, വൈസ് പ്രസിഡന്‍റ് ശാന്ത ബിനു തുടങ്ങിയവർ പങ്കെടുത്തു. ചിത്രം-- കാലടി മേഖല റെസിഡന്‍റ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഫുട്ബാൾ ടൂർണമെന്‍റ് പ്രദർശനമത്സരത്തിൽ ഐ.പി.എസ് ട്രെയിനി അരുൺ കെ. പവിത്രൻ പന്ത് തട്ടുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.