പള്ളുരുത്തി: ഇടക്കൊച്ചിയിൽ തെരുവുനായ് ശല്യം വർധിക്കുന്നു. തിങ്കളാഴ്ച മേഞ്ഞുനടന്ന ആടിനെ നായ്ക്കൂട്ടം കടിച്ചുകൊന്നു. ഇടക്കൊച്ചി സെറ്റിൽമെന്റ് റോഡിനു സമീപം കളപ്പുരക്കൽ ജോസഫ് സേവ്യറിന്റെ വീട്ടിലെ പറമ്പിൽ ഉച്ചയോടെയാണ് സംഭവം. ഒന്നര മാസത്തിനിടെ ജോസഫ് സേവ്യറിന്‍റെ ആറ് ആടുകളെയാണ് നായ്ക്കൾ ആക്രമിച്ച് കൊന്നത്. വീടുകളിലെ കോഴികൾ ഉൾപ്പെടെയുള്ള മറ്റു വളർത്ത് മൃഗങ്ങളെയും നായ്ക്കൾ അക്രമിക്കുന്നത് പ്രദേശത്ത് ഭീതി പരത്തുന്നുണ്ട്. തെരുവുനായ്ക്കളുടെ ശല്യം ഒഴിവാക്കാനാവശ്യമായ നടപടികൾ അധികൃതർ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ചിത്രം: ഇടക്കൊച്ചി സെറ്റിൽമെന്റ് റോഡിനുസമീപം കളപ്പുരക്കൽ ജോസഫ് സേവ്യറിന്റെ വീട്ടിലെ ആട്ടിൻകുട്ടിയെ നായ്ക്കൾ കടിച്ചുകൊന്ന നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.