കളമശ്ശേരി: 35 വർഷത്തെ സേവനത്തിനുശേഷം ഫാക്ടിൽനിന്ന് വിരമിച്ച കലാകാരൻ പി. ഹുസൈൻകോയക്കും പി.എം. ഷറഫുദ്ദീനും രാഷ്ട്രീയ, ട്രേഡ് യൂനിയൻ കലാരംഗത്തുള്ളവർ ചേർന്ന് യാത്രയയപ്പ് നൽകി. ഫാക്ട് എംപ്ലോയീസ് അസോസിയേഷന്‍റെ നേതൃത്വത്തിൽ നടത്തിയ യാത്രയയപ്പ് സമ്മേളനം ഫാക്ട് ഡി.എം.ഡി കിഷോർ റുങ്ത ഉദ്ഘാടനം ചെയ്തു. അസോ. പ്രസിഡന്‍റ് ജി.സി.ഡി.എ ചെയർമാനുമായ കെ. ചന്ദ്രൻപിള്ള അധ്യക്ഷതവഹിച്ചു. കെ.എൻ. രവീന്ദ്രനാഥ്, എ.ഡി. സുജിൽ, കെ.കെ. ഇബ്രാഹീം കുട്ടി, കെ. വിജയൻപിള്ള, എൻ.പി. ശങ്കരൻകുട്ടി തുടങ്ങിയവർ സംസാരിച്ചു. (ഫോട്ടോ) EC KALA 2 FACT യാത്രയയപ്പ് സമ്മേളനം ഫാക്ട് ഡി.എം.ഡി കിഷോർ റുങ്ത ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.