പള്ളുരുത്തി: കടൽകയറ്റ പ്രശ്നത്തിന് പരിഹാരം ആവശ്യപ്പെട്ട് ചെല്ലാനം കൊച്ചി ജനകീയ വേദിയുടെ ആഭിമുഖ്യത്തിൽ ഈമാസം 20ന് നടത്തുന്ന കൊച്ചിൻ പോർട്ട് ഉപരോധത്തിന് മുന്നോടിയായുള്ള വിളംബര ജാഥ ആരംഭിച്ചു. കപ്പൽച്ചാലിൽനിന്ന് ഡ്രഡ്ജ് ചെയ്തെടുക്കുന്ന മണ്ണ് വിൽപന നടത്തി ലാഭം കൊയ്യുന്ന പോർട്ടിന്‍റെ നടപടി അവസാനിപ്പിക്കണമെന്നും മണ്ണ് തീരത്ത് നിക്ഷേപിച്ച് തീരം പുനർനിർമിക്കണമെന്നും ആവശ്യപ്പെട്ടാണ് പോർട്ട് ഉപരോധം. തോപ്പുംപടിയിൽ ആരംഭിച്ച വിളംബരജാഥ വി.ടി. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. അഡ്വ. തുഷാർ നിർമൽ സാരഥി, ജോസഫ് ജയൻ കുന്നേൽ, സുജ ഭാരതി, മാർക്കോസ് സ്റ്റാൻലി എന്നിവർ നേതൃത്വം നൽകി. ചിത്രം:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.