തെരഞ്ഞെടുപ്പിന്റെ മറവിൽ വയൽ നികത്തൽ

കാക്കനാട്: ഒരിടവേളക്ക് ശേഷം തൃക്കാക്കരയിൽ വീണ്ടും വയൽ നികത്തൽ. ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കുകളിലേക്ക് കടന്നതിന്‍റെ മറവിലാണ് പാടം നികത്തൽ. കാക്കനാട് താണപാടം കാളച്ചാലിന് സമീപത്താണ് അനധികൃതമായി വയൽ നികത്തുന്നത്. തിങ്കളാഴ്ചയായിരുന്നു പ്രദേശത്തെ അര ഏക്കറോളം വരുന്ന സ്ഥലത്ത് ലോറികളിൽ മണ്ണടിച്ച് നികത്താൻ ശ്രമം നടന്നത്. മാസങ്ങൾക്ക് മുമ്പ് നഗരസഭ പരിധിയിൽ പലയിടത്തും വയൽ നികത്താനുള്ള ശ്രമങ്ങൾ നടന്നിരുന്നു. രേഖകളിലെ പിഴവുകളുടെ ബലത്തിലായിരുന്നു വയൽ നികത്തൽ. ഇതു സംബന്ധിച്ച് പത്രങ്ങളിൽ വാർത്തകൾ വന്നതോടെ റവന്യൂ വകുപ്പ് കർശനമായി ഇടപെടുകയും തുടർന്ന് വയൽ നികത്തൽ താൽക്കാലികമായി നിൽക്കുകയുമായിരുന്നു. ഫോട്ടോ: താണപാടത്ത് വയൽ നികത്തിയ നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.