കൊച്ചി: പാചകവാതക ഇന്ധന വിലകൾ തുടരെ വർധിപ്പിക്കുന്ന കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് മഹിള അസോസിയേഷൻ വെണ്ണല ലോക്കൽ കമ്മിറ്റി ഗ്യാസ് കുറ്റി കയറ്റി വെച്ച ഇരുചക്രവാഹനം കെട്ടിവലിച്ച് പ്രകടനം നടത്തി. സി.എൻ. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. സി.ഡി. വത്സലകുമാരി അധ്യക്ഷത വഹിച്ചു. അഡ്വ.എ.എൻ. സന്തോഷ്, കെ.ടി. സാജൻ, വത്സ വസന്തകുമാർ എന്നിവർ സംസാരിച്ചു. ചിത്രം EC suni 02 പാചക വാതക വില വർധനയിൽ പ്രതിഷേധിച്ച് മഹിള അസോസിയേഷൻ വെണ്ണല ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്യാസ് സിലിണ്ടർ കെട്ടിവലിച്ച് പ്രതിഷേധിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.