യു.സി കോളജ്​ ശതാബ്ദിയാഘോഷം

ആലുവ: യു.സി കോളജ് ഫിസിക്കൽ എജുക്കേഷൻ വിഭാഗത്തിന്‍റെ ശതാബ്ദിയാഘോഷം ഒളിമ്പ്യൻ പി. യോഹന്നാൻ ഉദ്ഘാടനം ചെയ്തു. റിമെംബർ, റീ കണക്ട്, റീചാർജ് മുദ്രാവാക്യമുയർത്തിയാണ് ഫിസിക്കൽ എജുക്കേഷൻ വിഭാഗത്തിന്‍റെയും പൂർവ വിദ്യാർഥികളുടെയും നേതൃത്വത്തിൽ പരിപാടി. കോളജ് മാനേജർ ഫാ. തോമസ് ജോൺ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ താര കെ. സൈമൺ സ്വാഗതം പറഞ്ഞു. കായിക രംഗത്ത് മികവ് തെളിയിച്ച പരിശീലകർ, അന്തർദേശീയ അത്​ലെറ്റ്​സ്‌, കായിക രംഗത്ത് മികവ് തെളിയിച്ചവർ, മുൻ അധ്യാപകർ, അനധ്യാപകർ, സന്തോഷ് ട്രോഫി കേരളത്തിന് നേടിക്കൊടുക്കാൻ അഭിമാനമായിനിന്ന യു.സിയുടെ സ്വന്തം കളിക്കാരായ സഞ്ജു, ബിബിൻ അജയൻ, ആം റെസ്​ലിങ് വിഭാഗത്തിൽ നേട്ടങ്ങൾ കൈവരിച്ച നസീമ-സുബൈർ ദമ്പതികൾ എന്നിവരെ ആദരിച്ചു. ക്യാപ്‌ഷൻ ea yas2 ucc യു.സി കോളജ് ഫിസിക്കൽ എജുക്കേഷൻ വിഭാഗത്തിന്‍റെ ശതാബ്ദിയാഘോഷങ്ങൾ ഒളിമ്പ്യൻ പി. യോഹന്നാൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.