രാത്രിയിൽ വീടിനുനേരെ ആക്രമണം; ജനൽ ചില്ലുകൾ തകർത്തു

പറവൂർ: വീട്ടിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചശേഷം മാരകായുധങ്ങളുമായി എത്തിയ മൂന്നംഗസംഘം വീടിന്റെ ജനൽ ചില്ലുകളും വീട്ടുപകരണങ്ങളും തല്ലിത്തകർത്തു. ‌‌ചേന്ദമംഗലം മുണ്ടുരുത്തി പുതിയേടത്ത് ബാബുവിന്റെ വീടിനുനേരെയാണ് ഞായറാഴ്ച രാത്രി ഒരു മണിയോടെ ആക്രമണമുണ്ടായത്. ശബ്ദംകേട്ടാണ് വീട്ടുകാർ ഉണർന്നത്. ഈ സമയത്ത് വൈദ്യുതി ഉണ്ടായിരുന്നില്ല. ബാബുവിന്റെ മകൻ ഷാരോണിനോട് പുറത്തേക്ക് ഇറങ്ങാനാവശ്യപ്പെട്ടായിരുന്നു ഭീഷണി. ആരും വീടിന് പുറത്തിറങ്ങിയില്ല. സംഘം പോയശേഷം പരിശോധിച്ചപ്പോൾ വൈദ്യുതി മീറ്ററിന് സമീപത്തുള്ള ഫ്യൂസ് ഊരിയെടുത്തതായി കണ്ടത്. വടക്കേക്കര പൊലീസ് രാത്രിയിലെത്തി പരിശോധന നടത്തി. പടം EA PVR rathriyil 5 ചേന്ദമംഗലം മുണ്ടുരുത്തി പുതിയേടത്ത് ബാബുവിന്റെ വീടിന്റെ ജനൽ ചില്ലുകൾ തകർത്ത നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.