കാക്കനാട്: സ്ഥാനാർഥി നിർണയം വൈകിയെങ്കിലും പ്രചാരണം ആരംഭിച്ച് തൃക്കാക്കരയിലെ എൻ.ഡി.എ സ്ഥാനാർഥി എ.എൻ. രാധാകൃഷ്ണൻ. ഇടപ്പള്ളി ഗണപതി ക്ഷേത്ര സന്ദർശനത്തിന് ശേഷമായിരുന്നു തിങ്കളാഴ്ച പ്രചാരണം തുടങ്ങിയത്. തുടർന്ന് ഇടപ്പള്ളി കൊട്ടാരം വലിയ രാജ അഡ്വ. ശങ്കരരാജ, ക്ഷേത്രം ട്രസ്റ്റി ദാമോദര രാജ എന്നിവരെ സന്ദര്‍ശിച്ച് പിന്തുണ തേടി. എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കണിച്ചുകുളങ്ങരയിലെ വസതിയിലും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്തെത്തിയും സന്ദർശിച്ചു. ചൊവ്വാഴ്ച രാവിലെ 11ന് നോമിനേഷൻ സമര്‍പ്പിക്കാനാണ് നേതൃത്വത്തിന്റെ നിർദേശം. 10.30ന് കാക്കനാട് ഗാന്ധി പ്രതിമക്ക് മുന്നില്‍നിന്ന് പ്രകടനമായെത്തിയാണ് പത്രിക സമർപ്പിക്കുമെന്ന് ബി.ജെ.പി നേതാക്കൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.