att: must കാഞ്ഞൂർ: കണേലി പരീത് ഹാജിയുടെ കുടുംബ പരമ്പരയിലെ മുഴുവൻ കണ്ണികളും ഒന്നിക്കുന്ന മെഗാ കുടുംബ സംഗമത്തിന് മുന്നോടിയായി മാതൃദിനത്തിൽ ലോഗോ പ്രകാശനവും ഓർമക്കൊരു മരം നടലും നടത്തി. മരക്കാർ, അബൂബക്കർ,സുലൈമാൻ, മുഹമ്മദ്,ഇബ്രാഹിംകുട്ടി, താഹിറ ബീവി എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ജൂലൈയിലാണ് കുടുംബ സംഗമമെന്ന് പ്രോഗ്രാം കോഓഡിനേറ്റർമാരായ മുജീബ് കുട്ടമശ്ശേരി, അഷ്റഫ് കണേലി, ഷാജഹാൻ കണേലി, നിസാർ കണേലി എന്നിവർ അറിയിച്ചു. ചിത്രം-- കാഞ്ഞൂരിൽ മാതൃദിനത്തിൽ നടന്ന കുടുംബ സംഗമത്തിന്‍റെ ലോഗോ പ്രകാശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.