attn ALLLL TDD Radhakrishnan-karimannoor-75 കരിമണ്ണൂർ: ജില്ലയിലെ മുതിർന്ന സി.പി.എം നേതാവും പാർട്ടി മുൻ ഇടുക്കി ജില്ല സെക്രട്ടേറിയറ്റ് അംഗവുമായ ഉടുമ്പന്നൂർ ഇടയക്കുന്നേൽ (75) നിര്യാതനായി. വനം വികസന കോർപറേഷൻ ഡയറക്ടർ ബോർഡ് അംഗം, ജില്ല ശിശുക്ഷേമ സമിതിയംഗം, ഉടുമ്പന്നൂർ പഞ്ചായത്ത് പ്രസിഡന്‍റ്, ഉടുമ്പന്നൂർ സഹകരണ ബാങ്ക് പ്രസിഡന്റ്, തൊടുപുഴ അർബൻ സഹകരണ ബാങ്ക് ചെയർമാൻ, കെ.എസ്.കെ.ടി.യു ജില്ല പ്രസിഡന്‍റ് എന്നീ സ്ഥാനങ്ങളും വഹിച്ചു. 2005ൽ ജില്ല പഞ്ചായത്ത് കരിമണ്ണൂർ ഡിവിഷനിൽ നാമനിർദേശ പത്രിക സമർപ്പിക്കാൻ പോകുന്നതിനിടെ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റിരുന്നു. ഭാര്യ: തൊടുപുഴ കാവാട്ട് കുടുംബാംഗം ശാന്തമ്മ. മക്കൾ: പ്രതീഷ് (കാരിക്കോട് എസ്.സി.ബി), പ്രതിഭ. മരുമക്കൾ: ദേവി (സിവിൽ പൊലീസ് ഓഫിസർ), പ്രവീൺ. സംസ്കാരം ഉടുമ്പന്നൂരിലെ വീട്ടുവളപ്പിൽ നടന്നു. ---
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.