കൊച്ചി: വിവാഹത്തിന് നൽകാത്ത ഹാളിന്റെ വാടകയും കോടതിച്ചെലവും പരാതിക്കാരന് നൽകാൻ ജില്ല ഉപഭോക്തൃ കോടതി. എറണാകുളം ചങ്ങമ്പുഴ നഗറിൽ നർമദയിൽ ശ്രീകുമാർ മകളുടെ വിവാഹത്തിനാണ് തൃപ്പൂണിത്തുറയിലെ അഭിഷേകം കൺവെൻഷൻ സെന്റർ ബുക്ക് ചെയ്തത്. കോവിഡിനെ തുടർന്ന് വിവാഹം മാറ്റിവെച്ചു. ഇക്കാര്യം കെട്ടിട ഉടമയെ മുൻകൂട്ടി അറിയിക്കുകയും ചെയ്തു. എങ്കിലും മുൻകൂറായി വാങ്ങിയ തുക തിരികെ നൽകാത്തതിനെ തുടർന്നാണ് ശ്രീകുമാർ ഉപഭോക്തൃ കോടതിയെ സമീപിച്ചത്. 5000 രൂപ ഒമ്പത് ശതമാനം പലിശ സഹിതവും 2000 രൂപ കോടതിച്ചെലവും 30 ദിവസത്തിനകം നൽകാനാണ് ഉപഭോക്തൃ കോടതി അധ്യക്ഷൻ ഡി.ബി. ബിനു, വൈക്കം രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.