സ്കൗട്ട്​ ക്യാമ്പ്

കിഴക്കമ്പലം: പട്ടിമറ്റം ജമാഅത്ത് യു.പി സ്‌കൂളിലെ സ്‌കൗട്​സ്​ കുട്ടികള്‍ക്ക്​ ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു. സ്‌കൂള്‍ മാനേജര്‍ ഹനീഫ കുഴുപ്പിള്ളി അധ്യക്ഷത വഹിച്ചു. ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം സ്‌കൗട്സ്​ ആന്‍ഡ് ഗൈഡ്സ്​ ഡിസ്ട്രിക്ട്​ സെക്രട്ടറി പി.ജെ. ജോസഫ് നിർവഹിച്ചു. സ്‌കൂള്‍ സെക്രട്ടറി കെ.വി. അബ്​ദുല്‍ ലത്തീഫ്, ഹെഡ്മാസ്റ്റര്‍ കെ.കെ. ഭാസ്‌കരന്‍, മുന്‍ ഗ്രാമപഞ്ചായത്ത്​ അംഗം എ.പി. കുഞ്ഞുമുഹമ്മദ്, പി.ടി.എ പ്രസിഡന്റ് നജീബ് മൗലവി, എം.കെ. ധന്യ, വായനശാല പ്രസിഡന്റ് എം.പി. ജോസഫ്, സുരേഷ് ബാബു, പി.എ. ഐഷക്കുഞ്ഞ്, എം.എം. റഷീല, എം. മാലിനി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പടം: പട്ടിമറ്റം ജമാഅത്ത് സ്‌കൂളിലെ സ്‌കൗട്സ്​ കുട്ടികള്‍ നടത്തിയ ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം സ്‌കൗട്സ്​ ആന്‍ഡ് ഗൈഡ്സ്​ ഡിസ്ട്രിക്ട്​ സെക്രട്ടറി പി.ജെ. ജോസഫ് നിര്‍വഹിക്കുന്നു (Em palli 2)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.