മാറാടിയിൽ റോഡ് സുരക്ഷ ഉദ്യോഗസ്ഥരുടെ പരിശോധന

മൂവാറ്റുപുഴ: മൂവാറ്റുപുഴ-കോട്ടയം എം.സി റോഡിൽ അപകടങ്ങൾ ആവർത്തിക്കുന്ന ഈസ്റ്റ് മാറാടി, ഉന്നക്കുപ്പ, പള്ളിക്കവല ഹൈസ്കൂൾ ജങ്ഷൻ തുടങ്ങിയ സ്ഥലങ്ങളിൽ തിരുവനന്തപുരത്തുനിന്ന് എത്തിയ റോഡ് സുരക്ഷ ഉദ്യോഗസ്ഥർ പരിശോധ നടത്തി. ആറുമാസത്തിനിടെ 60ഓളം അപകടങ്ങൾ നടന്ന മേഖലയാണിത്. ഏഴുപേർ മരിക്കുകയും നിരവധിപേർ പരിക്കേൽക്കുകയും ചെയ്തു. അപകടങ്ങൾ പെരുകിയതോടെ മാറാടി പഞ്ചായത്ത് ഭരണസമിതി ഇതുസംബന്ധിച്ച് പഠനം നടത്തണമെന്നാവശ്യപ്പെട്ട് റോഡ് സുരക്ഷ അതോറിറ്റിക്ക് പരാതി നൽകിയിരുന്നു. തിരുവനന്തപുരം പൊതുമരാമത്ത് റോഡ് സേഫ്റ്റി അതോറിറ്റി ഓഫിസിൽനിന്ന് എത്തിയ എക്സിക്യൂട്ടിവ് എൻജിനീയർ സിയാദ്, അസി. എക്സിക്യൂട്ടിവ് എൻജിനീയർ അനീഷ, മൂവാറ്റുപുഴ ഡിവിഷൻ അസി. എക്സിക്യൂട്ടിവ് എൻജിനീയർ സൂസൻ, അസി. എൻജിനീയർ ഷറഫുദ്ദീൻ എന്നിവരാണ് പരിശോധനക്കെത്തിയത്. മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് സാബു ജോൺ എന്നിവരും ഉദ്യോഗസ്ഥർക്കൊപ്പം ഉണ്ടായിരുന്നു. ചിത്രം. അപകടങ്ങൾ തുടർക്കഥയായ ഈസ്റ്റ് മാറാടി മേഖലയിൽ റോഡ് സുരക്ഷ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു EM Mvpa 2 Road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.