ഷാലിമാർ ഫുട്ബാൾ പരിശീലന ക്യാമ്പിന് തുടക്കം

കളമശ്ശേരി: ഷാലിമാർ ആർട്സ് ആൻഡ്​ സ്പോർട്സ്​ ക്ലബ് നേതൃത്വത്തിലെ ഫുട്ബാൾ പരിശീലന​ ക്യാമ്പിന് തുടക്കമായി. ചങ്ങമ്പുഴ നഗർ ഗ്രൗണ്ടിൽ ഒമ്പതു മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾ പങ്കെടുന്ന ക്യാമ്പിനാണ് തുടക്കം കുറിച്ചത്. നൂറിലേറെ കുട്ടികളാണ് പങ്കെടുക്കുന്നത്. കേരള സന്തോഷ് ട്രോഫി ടീമിലെ പരിശീലകനായ സജി ജോയ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്‍റ്​ ഹസ്സൻ മണ്ണോപ്പിള്ളി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എം.എ. ഷരീഫ് സ്വാഗതവും ക്യാമ്പ് ഡയറക്ടർ കെ.എം. അഷ്റഫ് നന്ദിയും പറഞ്ഞു. ഈ മാസം 29വരെയാണ് ക്യാമ്പ്. EC KALA 2 SHALIMAR ഷാലിമാർ ഫുട്ബാൾ പരിശീലന ക്യാമ്പിലെത്തിയ കുട്ടികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.