വാഹനാപകടങ്ങളിൽ നാലുപേർക്ക് പരിക്ക്

ആലുവ: വിവിധ വാഹനാപകടങ്ങളിൽ നാലുപേർക്ക് പരിക്കേറ്റു. പറവൂർ കവലയിൽ ബൈക്കിൽനിന്ന്​ വീണ് പൂവത്തുശ്ശേരി തോട്ടത്തിൽ കിരണിന് (24) പരിക്കേറ്റു. ആലങ്ങാട്ട്​ കാറും ബൈക്കും കൂട്ടിയിടിച്ച് ആലങ്ങാട് നന്തിപ്പറമ്പിൽ കൃഷ്ണനാണ് (50) പരിക്ക്​. കെ.എസ്.ആർ.ടി.സി ബസ്​ സ്റ്റാൻഡിനു സമീപം കാറിടിച്ച് സ്കൂട്ടർ യാത്രക്കാരി നെടുമ്പാശ്ശേരി ചൂലക്കൽ പുഷ്പി സേവ്യർ (57), ഭർത്താവ് സേവ്യർ (63) എന്നിവർക്കും പരിക്കേറ്റു. പരിക്കേറ്റവരെ ആലുവ കാരോത്തുകുഴി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.